തൃക്കാക്കര: തട്ടിപ്പുകാരുടെ കള്ളപ്രമാണങ്ങൾ സർക്കാർ ആധികാരിക പുരാതന രേഖയാക്കിയെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. 2019 ൽ കേന്ദ്ര സർക്കാർ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി തൃക്കാക്കരയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രീയ വിദ്യാലയത്തോട് ഇടത്,വലത് കക്ഷികൾ കഴിഞ്ഞ മൂന്ന് വർഷമായി കാട്ടിയ നിഷേധാത്മക സമീപനം അനേകം അർഹരായ വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കാൻ കാരണമായി.
സ്ഥലവും താത്കാലിക കെട്ടിടവും അടിയന്തരമായി അനുവദിക്കണമെന്നും ജില്ലാ വൈസ് പ്രസിഡന്റ് എസ്.സജി സർക്കാരിനോട് ആവശ്യപ്പെട്ടു.തൃക്കാക്കര മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.ബി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി.നന്ദകുമാർ, എം.എൻ.ഗിരി (നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി), വി.ടി.ഹരിദാസ്(ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ), ബി.ജെ.പി മണ്ഡലം ഭാരവാഹികളായ സജീവൻ കരുമക്കാട് ,കെ.ആർ.വേണുഗോപാൽ, ഉഷാ രാജഗോപാൽ, സി.പി.ബിജു, എസ്.ഗോപിനാഥൻ, ബിജു മാധവൻ, ലതാ ഗോപിനാഥ്, സി.കെ.ബിനു മോൻ, രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഭാനുവിക്രമൻ, ജോവൽ ചെറിയാൻ, രാജഗോപാൽ, ജസ്റ്റിൻ ഡയസ്, ബീന, ഒ.കെ.സാജു, സുരേഷ് വളവക്കാട്, പ്രജീഷ് കുമാർ വാസുദേവ പ്രഭു, പ്രസ്റ്റി പ്രസന്നൻ, വിനോദ് കുമാർ, പി.ജെ.ജോസഫ് മാവേലിപുരം എന്നിവർ നേതൃത്വം നൽകി.