പെരുമ്പാവൂർ: മാറമ്പിള്ളിയിലെ ഫെഡറൽ ബാങ്കിന്റെ എ.ടി.എമ്മിന് ഇന്നലെ രാവിലെ 9.30ന് തീ പിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ആലുവ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ എം. സജാദിന്റെ നേതൃത്വത്തിലുള്ള സംഘം തീ കെടുത്തി. നാശനഷ്ടം സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല.