കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്നു വന്നിരുന്ന സംഗീതാർച്ചന ഉൾപ്പെടെയുള്ള കലാപ്രദർശനങ്ങൾക്കുള്ള വിലക്ക് നീക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപെട്ടു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രങ്ങളിൽ പതിവ് പോലെ സംഗീതോത്സവം നടക്കുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് മാത്രം ഭക്തജനങ്ങൾക്ക് സംഗീതാർച്ചനയ്ക്കുള്ള അവസരം നിഷേധിച്ചത് ദൗർഭാഗ്യകരമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു പറഞ്ഞു.
നവരാത്രി ആഘോഷ കാലത്താണ് ഭക്തർ സർഗവൈഭവം നവരാത്രി മണ്ഡപത്തിൽ അവതരിപ്പിക്കുന്നത്. ജാതിമത ഭേദമന്യേ എല്ലാവരും അതിൽ പങ്കെടുക്കുന്നു. വിദ്യാരംഭംപോലെ തന്നെ പ്രാധാന്യമുള്ളതായി അവർ അതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.