പെരുമ്പാവൂർ: കാലടിയിൽനിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന മാരുതി കാറിന് ഒക്കലിൽ വച്ച് തീപിടിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കാറിലെ ഗ്യാസ് തീർന്നപ്പോൾ പെട്രോളിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് സംഭവം. യാത്രക്കാരായ മൂന്നുപേരും പുറത്തിയിറങ്ങിയ ഉടനെ തീ ആളിപ്പടർന്നു.
പെരുമ്പാവൂർ ഫയർഫോഴ്സെത്തി തീഅണച്ചു.