പെരുമ്പാവൂർ: ഗുരുമുനി നാരായണ പ്രസാദ് ശതാഭിഷേക പഠന ക്ലാസ് മലയാറ്റൂർ ഗുരുകുലത്തിൽ ഇന്ന് രാവിലെ 10 ന് നടക്കും. നാരായണ ഗുരുവിന്റെ ദൈവദശകതിന് മുനി ഗുരു എഴുതിയ വ്യാഖ്യാനം പ്രാർത്ഥന എന്ത്? എന്തിന്? എങ്ങനെ? എന്ന ഗ്രന്ഥം പഠനവിധേയമാക്കും. മലയാറ്റൂർ നാരായണ ഗുരുകുല അദ്ധ്യക്ഷൻ ശിവദാസ് സ്വാമിയുടെ അദ്ധ്യക്ഷതയിൽ സൗമ്യൻ മാസ്റ്റർ, ഡോ.സുമ ജയചന്ദ്രൻ, പ്രൊഫ. ആർ അനിലൻ, കെ.മോഹനൻ, പി.വി. നിഷാന്ത് എന്നിവർ ക്ലാസിന് നേതൃത്വം നൽകും. ഹോമം, ഉപനിഷദ് പാരായണം എന്നിവക്ക് ശേഷം 11 മണിക്ക് പഠനക്ലാസ് ആരംഭിക്കും.