fg

കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുറവ്. ഇന്നലെ 1,337 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. 1,308 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആരക്കുഴ, ഒക്കൽ, കരുവേലിപ്പടി, കാഞ്ഞൂർ, കീരംപാറ തുടങ്ങി 38 ഇടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 8,572 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 2,020 ആദ്യ ഡോസും, 6,552 സെക്കന്റ് ഡോസുമാണ്. ജില്ലയിൽ ഇതുവരെ 44,08,819 ഡോസ് വാക്‌സിനാണ് നൽകിയത്. 29,03,740 ആദ്യ ഡോസ് വാക്‌സിനും, 15,05,079 സെക്കന്റ് ഡോസ് വാക്‌സിനും നൽകി. ടി.പി.ആർ- 7.97. വാക്സിനേഷൻ സംശയങ്ങൾക്ക് 9072303861, 9072303927, 9072041171, 9072041172.