പെരുമ്പാവൂർ: വെങ്ങോല പങ്കിമലയിൽ പരേതനായ തങ്കപ്പന്റെ മകൻ കണ്ണൻ (30) കുഴഞ്ഞുവീണ് മരിച്ചു.
കാക്കനാട് അരുൺ ഡ്രൈവിംഗ് സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. രാവിലെ 6 മുതൽ ജോലിയിൽ ഉണ്ടായിരുന്നു.
8 മണിയോടെ കാക്കനാടുള്ള ടീഷോപ്പിൽ പ്രാതൽ കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടനെ കാക്കനാട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ്: അജിത തങ്കപ്പൻ. ഭാര്യ: സരിത. മക്കൾ: അലോന, അലൻ.