navarathri
നവരാത്രി ആഘോഷം അമൃത ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ.എ.അനന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളം ശിവക്ഷേത്ര ക്ഷേത്ര ക്ഷേമസമിതിയുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന നവരാത്രി ആഘോഷം അമൃത ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ.എ.അനന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ വി.കെ.അയ്യപ്പൻ മുഖ്യാതിഥിയായിരുന്നു. എറണാകുളം ദേവസ്വം ഓഫീസർ പ്രദീപ് കുമാർ. ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി എ.ബാലഗോപാൽ, വൈസ് പ്രസിഡന്റുമാരായ വി.എസ്.പ്രദീപ്, ഐ.എൻ.രഘു, ജോയിന്റ് സെക്രട്ടറിമാരായ ടി.വി.കൃഷ്ണമണി, കെ.എൻ.ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.