പെരുമ്പാവൂർ: പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിൽ നാഗഞ്ചേരി സൺഡേ സ്‌കൂൾ അദ്ധ്യാപകനും മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പലുമായിരുന്ന കോമയിൽ കെ.പി. സൈമൺ (75) മരണമടഞ്ഞു. സൈമൺ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ബൊലോറോ ഇടിച്ചുകയറുകയായിരുന്നു. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം.
ഭാര്യ:പി.പി മേരി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: മാർട്ടിൻ സൈമൺ (എച്ച്.എം എസ്.എസ്.ജി.എച്ച്.എസ്.എസ് കീരംപാറ), മറിൻ സൈമൺ. മരുമക്കൾ: സോണിയ പീറ്റർ (എച്ച്.എസ്.ടി കീരംപാറ), മെജോ പോൾ ചീരൻതറയിൽ തൃശൂർ. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൺ യാക്കോബായ സുറിയാനി പള്ളിയിൽ.