കൂത്താട്ടുകുളം: ഉത്തർപ്രദേശിൽ കർഷകരെ കൊലചെയ്യാൻ ശ്രമിച്ച കേന്ദ്ര മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുക, കേന്ദ്ര മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണലിസ്റ്റ് കിസാൻ സഭയുടെ നേതൃത്വത്തിൽ കുത്താട്ടുകുളത്ത് ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി.എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എം.അശോകൻ ഉദ്ഘാടനം നിർവഹിച്ചു.നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ്
രാജു തെക്കൻ അദ്ധ്യക്ഷനായി. റെജിജോസഫ് , പി. തങ്കച്ചൻ, ജോണറ്റ് ജോയി എന്നിവർ സംസാരിച്ചു.