അങ്കമാലി: ഒരു ചരിത്ര ഘട്ടത്തിൽ മൂർത്തമായ മുദ്രാവാക്യം ഉർത്തിയ മഹാനാണ് വി.ടി.ഭട്ടതിരിപ്പാടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അങ്കമാലി കിടങ്ങൂർ വി.ടി സ്മാര ഹാളിൽ വി.ടി. മെമ്മോറിയൽ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.വി.ടി ഉയർത്തി പിടിച്ച മുദ്രാവാക്യങ്ങൾ വീണ്ടും ഉയർത്തേണ്ട കാലത്താണ് നാം ജീവിക്കുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു.ചടങ്ങിൽ അവാർഡ് ജേതാവായ ടി.ഡി.രാമകൃഷ്ണന് ട്രസ്റ്റ് ചെയർമാൻ പ്രൊ.എം.തോമസ് മാത്യു അവാർഡ് സമ്മാനിച്ചു. മാമ അഫ്രക്ക എന്ന നോവലിനാണ് അവാർഡ്. സാഹിത്യ അക്കാഡമി ചെയർമാൻ കെ.പി.മോഹനൻ വി.ടി. അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികൾക്കുള്ള കെ.വി.നാരായണൻ ഭട്ടതിരിപ്പാട്, പ്രിയദത്ത അന്തർജനം അവാർഡുകൾ ആൻലിയ ജോൺസനും, ഐറിൻ എൽസ സാജിക്കും റോജി.എം.ജോൺ എം.എൽ.എ സമ്മാനിച്ചു.എം.ഉണ്ണിക്കൃഷ്ണൻ അവാർഡ് കൃതി പരിചയപ്പെടുത്തി. കെ.എൻ.വിഷ്ണു ഡോ.കെ.എം.സംഗമേശ്വരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, ഷൈനി ജോർജ്, എം.ഒ.ജോർജ്, സീലിയവിന്നി, ഷിബു പൈനാടത്ത് എന്നിവർ പ്രസംഗിച്ചു.അവാർഡ് ജേതാവ് ടി.ഡി.രാമകൃഷ്ണൻ മറുപടി പ്രസംഗം നടത്തി.