ആലുവ: വൈ.എം.സി.എ കേരള റീജിയൻ സംസ്ഥാന വനിതാസമ്മേളനം വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ബഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ ജോസ് ജി. ഉമ്മൻ, കൊച്ചി മുൻ മേയർ സൗമിനി ജെയിൻ എന്നിവർ മുഖ്യാതിഥികളായി. വനിതാഫോറം ചെയർപേഴ്‌സൺ എലിസബത്ത് ജോർജ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർപേഴ്‌സണായി എലിസബത്ത് ജോർജ് (കൊരട്ടി), ജനറൽ കൺവീനറായി ജൂലി അനിൽ (മണർകാട്) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് ചെയർമാന്മാരായി സുജ ജോൺ (ചെങ്ങന്നൂർ), ഷേർലി സണ്ണി (ഓടനാവട്ടം), മാർഗരറ്റ് ജോസ് (മലപ്പുറം) എന്നിവരെയും കൺവീനർമാരായി സ്റ്റെല്ല വർഗീസ് (കൊരട്ടി), ഷൈനി തോമസ് (പനച്ചമൂട്), ആനി കെ.സാനു (പുത്തൂർ) എന്നിവരെയും തിരഞ്ഞെടുത്തു.