കൊച്ചി: രണ്ടുദിവസമായി തുടരുന്ന മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ഗാന്ധിനഗർ ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഉദയാകോളനി, കരിത്തല കോളനി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. പുലർച്ചെ തുടങ്ങിയ മഴയിൽ ഇടറോഡിലടക്കം വെള്ളം കയറിയിരുന്നു. ഉച്ചയോടുകൂടി ഈ ഭാഗങ്ങളിലെ വെള്ളം താഴ്ന്നു.