bank
കാഞ്ഞൂർ കിഴക്കും ഭാഗം സർവീസ് സഹ.ബാങ്ക് പാറപ്പുറം ശാഖയുടെ ഉദ്ഘാടന യോഗത്തിൽ ജനകീയ ഡോ. ഡെന്നി ദേവസിക്കുട്ടിക്ക് മന്ത്രി പി. രാജീവ് മെമൻ്റോ നൽകി അനുമോദിക്കുന്നു..

കാലടി: കാഞ്ഞൂർ കിഴക്കും ഭാഗം സർവീസ് സഹ.ബാങ്കിന്റെ പാറപ്പുറം ശാഖയുടെ ഉദ്ഘാടന പരിപാടിയിൽ ജനകീയ ഡോ. ഡെന്നി ദേവസിക്കുട്ടിയെ അനുമോദിച്ചു. 2018ലെ പ്രളയകാലം മുതൽ ഡോ.ഡെന്നി എം.ഡി ആയിട്ടുള്ള ചെങ്ങൽ ഹോളി ഫാമിലി ആശുപത്രിയിലെ മറ്റു ഡോക്ടർമാരും ജീവനക്കാരും രോഗികൾക്ക് നൽകി വരുന്ന സൗജന്യ സേവനത്തെയും, കൊവിഡ് വാക്സിനേഷൻ കുത്തിവെയ്പ് പ്രവർത്തനങ്ങൾക്ക് ആശുപത്രി ഡോക്ടേഴ്സിനെയും നേഴ്സ് മാരെയും ജീവനക്കാരെയും ആശുപത്രി സൗകര്യങ്ങളും സൗജന്യമായി ആരോഗ്യ വകുപ്പിനു വിട്ടു നൽകിയതിനെയും പൗരാവലി അഭിനന്ദിച്ചു. ഭാര്യ: ഡോ.ഫ്രില്ലി ഡെന്നി.

അനുമോദന യോഗത്തിൽ മുൻ ബാങ്ക് പ്രസിഡന്റ് സി.കെ.സലിം കുമാർ അദ്ധ്യക്ഷനായി. മന്ത്രി പി.രാജീവ് മെമന്റോ നൽകി ഡെന്നി ദേവസിക്കുട്ടിയെ അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് ടി. ഐ.ശശി, സഹകരണ യൂണിയൻ ചെയർമാൻ കെ.എ.ചാക്കോച്ചൻ, ,സെക്രട്ടറി പി.എ.കാഞ്ചന, മുൻ ബാങ്ക് പ്രസിഡന്റുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ പങ്കെടുത്തു.