അങ്കമാലി: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ക്കൂൾ ഒരുക്കാം പദ്ധതിയുടെ ഭാഗമായി പീച്ചാനിക്കാട് ഗവ.യു.പി.സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ക്ലാസ് മുറികളും ഉപകരണങ്ങളും പരിസരവും ശുചീകരിച്ചു. നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജിസ്മി, ജിജോ, പോൾ ജോവർ, പ്രധാന അദ്ധ്യാപിക അനിത ഇന്ദ്രാണി, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റിജോ മളിയേക്കൽ, റിൻസ് ജോസ്, ഉറുമീസ് കോട്ടക്കൽ, തോംസൺ ആന്റണി, സുബിൻ പൂപ്പത്ത്, ആഞ്ചലോ ദേവസി, ഡോൺ തോമസ്, മാക്സ് വെൽടോം എന്നിവർ നേതൃത്വം നൽകി.