അങ്കമാലി: അങ്കമാലി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അങ്കമാലി ലേബർ ഓഫീസുമായി സഹകരിച്ച നടത്തിയ പരിപാടി മർച്ചന്റ് അസോ.പ്രസിഡന്റ് എൻ.വി.പോളച്ചൻ ഉദ്ഘാടനം ചെയ്തു. ലേബർ ഓഫീസർ ടി.കെ.നാസർ നേതൃത്യം നൽകി. അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, തോമസ് കുരിയാക്കോസ്, പി.ഒ.ആന്റു, സി.ഡി.ചെറിയാൻ, ഡെന്നി പോൾ എന്നിവർ പങ്കെടുത്തു.