മരട്: മഹാകവി അക്കിത്തം അച്ച്യുതൻ നമ്പൂതിരിയുടെ സ്മൃതി ദിനമായ ഒക്ടോബർ 15ന് കേരള സാഹിത്യവേദി വെബിലൂടെ അനുസ്മരണം നടത്തുന്നു. വൈകിട്ട് 6.30ന് തപസ്യ സംസ്ഥാന സെക്രട്ടറി മണി എടപ്പാൾ അനുസ്മരണ ഭാഷണം നടത്തും. സാഹിത്യ വേദി പ്രസിഡന്റ് ജി.കെ.പിള്ള തെക്കേടത്ത് അദ്ധ്യക്ഷനാകും.