bdjs
ബി.ഡി.ജെ.എസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുറിക്കൽ പാലത്തിൽ റീത്ത് വെച്ച് നടത്തിയ പ്രതിഷേധ സമരം ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ഷൈൻ കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കിന് പരിഹാരവും പുതിയ വികസന കുതിപ്പിന് കരുത്തും ആകേണ്ട മുറിക്കൽ പാലം പൂർത്തിയായി ആറുവർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുറിക്കൽ പാലത്തിൽ റീത്ത് വെച്ച് നടത്തിയ പ്രതിഷേധ സമരം ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ഷൈൻ കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജയദേവൻ മാടവന അദ്ധ്യക്ഷത വഹിച്ചു. അനു വാഴാട്ട് ,കെ.സി . മോഹൻ, സുഗതൻ, പ്രതിഷ് പുഷ്പൻ,അഖിൽ അശോകൻ, ജീനു ദാമു, അരുൺ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.