mookkannur
മൂക്കന്നൂർ പഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യകൃ ഷിക്കായുള്ള മത്സ്യ കുഞ്ഞുങ്ങമ്മുടെ വിതരണം ലൈജൊ അൻ്റു നിർവ്വഹിക്കുന്നു.

അങ്കമാലി: മൂക്കന്നൂരിലെ എല്ലാ പൊതുകുളങ്ങളിലും മത്സ്യം വിളയിക്കുന്ന പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈഞ്ജാ ആന്റു നിർവഹിച്ചു. ഫിഷറീസ് വകുപ്പും ഗ്രാമപഞ്ചായത്തും പഞ്ചായത്ത് മത്സ്യക്ലബ്ബും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തംഗങ്ങളായ ഗ്രേസി ടീച്ചർ, കെ.വി.ബിബീഷ് ,ജോഫിന ഷാന്റോ, ഫിഷറീസ് ഓഫീസർ ആർ.ജയരാജ്, പ്രമോട്ടർ ബിജു എം.ലൂയീസ് എന്നിവർ പ്രസംഗിച്ചു.