swekaranam

കുമ്പളം: ഓൾ ഇന്ത്യാ അൺഓതറൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് (എ.ഐ.യു.ഡബ്യു.സി) കുമ്പളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം ജില്ലാ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എക്സ്.സേവ്യർ, സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത്‌ , ജില്ലാ പ്രസിഡന്റ്‌ പി.വി. എൽദോസ്, നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോണി പയ്യപ്പള്ളി എന്നിവർക്കാണ് സ്വീകരണം നൽകിയത്. മാടവന ജംഗ്ഷനിൽ നടന്ന സ്വീകരണ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ്‌ ഒ.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ കുമ്പളം മണ്ഡലം പ്രസിഡന്റ്‌ എൻ.പി. മുരളീധരൻ, പനങ്ങാട് സഹകണ ബാങ്ക് പ്രസിഡന്റ്‌ കെ.എം. ദേവദാസ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഫ്‌സൽ നമ്പ്യാരത്ത് തുടങ്ങിയവർ സംസാരിച്ചു.