snc
പട്ടേരിപ്പുറം ശാഖ പരിധിയിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയവരെ ആലുവ ശ്രീനാരായണ ക്ലബ് ആദരിച്ചപ്പോൾ

ആലുവ: എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖാ പരിധിയിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയവരെ ആലുവ ശ്രീനാരായണ ക്ലബ് ആദരിച്ചു. ക്ലബ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയുമായ കെ.എസ്. സ്വാമിനാഥനും സെക്രട്ടറി കെ.എൻ. ദിവാകരനും ചേർന്ന് ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ആർ.കെ. ശിവൻ, കെ.ആർ. അജിത്ത് എന്നിവർ സംസാരിച്ചു. ശാഖാ മുൻ ഭാരവാഹികളായ ഇ.കെ. ഷാജി, ടി. ഉണ്ണികൃഷ്ണൻ, കെ.എൻ. ശശിധരൻ, കെ.കെ. വേണുഗോപാൽ, എം.ജി. ലാലു, കെ.ജി. സജീവൻ, സജിനി വിനോദ് എന്നിവർ പങ്കെടുത്തു. അഞ്ജലി അനിൽകുമാർ, ഗോപിക സുജി, അഞ്ജിത സുനിൽകുമാർ, അഭിരാമി ഷാജി, ആരതി മണി, അജ്ഞന അനിൽകുമാർ എന്നിവരെയാണ് ആദരിച്ചത്.