camp
തൊഴിലാളികൾക്കായി ഇന്നലെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ നടന്ന മെഗാ വാക്സിനേഷൻ ക്യാമ്പ്

തൃക്കാക്കര: ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച ഗസ്റ്റ് വാക്സിൻ പദ്ധതി വമ്പൻ ഹിറ്റിലേക്ക്. ഞായറാഴ്ച വരെ 190 ക്യാമ്പുകളിലായി 10,0100 അന്യസംസ്ഥാന തൊഴിലാളികളാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. ഇതോടെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകുന്നത് ഒരു ക്ഷം കവിഞ്ഞു. തൊഴിൽ വകുപ്പ് നടത്തിയ വിവരശേഖരണത്തിലൂടെ ജില്ലയിൽ കണ്ടെത്തിയ 77,991 തൊഴിലാളികൾക്ക് പുറമെ ലോക്ക്ഡൗണിന് ശേഷം ജില്ലയിൽ എത്തിയ തൊഴിലാളികൾക്കും വാക്സിൻ നൽകുന്നുണ്ട്.

തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ് അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ഔട്ട് റീച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കാണ് ക്യാമ്പുകളിൽ വാക്സിനേഷന് മുൻഗണന നൽകുന്നത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തെത്തുന്ന തൊഴിലാളികൾക്ക് പുറമേ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയും വാക്സിനേഷൻ നൽകുന്നുണ്ട്. എറണാകുളം ജില്ലയിൽ 'ഗസ്റ്റ് വാക്സ് ' തൊഴിലാളി വാക്സിനേഷൻ അതിവേഗം പൂർത്തിയാക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു.