മുളന്തുരുത്തി: സി.പി എമ്മിന് മുളന്തുരുത്തിൽ ഇനി ഒരു ലോക്കൽ കമ്മിറ്റി. സംസ്ഥാന കമ്മിറ്റിയുടെ പുതിയ നിർദ്ദേശപ്രകാരം കമ്മിറ്റികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മുളന്തുരുത്തി, ആരക്കുന്നം ലോക്കൽ കമ്മിറ്റികൾ ഒരു കമ്മിറ്റിയായത്. മുളന്തുരുത്തി ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സി സുരേന്ദ്രനും ആരക്കുന്നം ലോക്കൽ സമ്മേളനം ജില്ലാ കമ്മറ്റിയംഗം കെ.വി ഏലിയാസും ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.സി ഷിബു, പി.കെ സുബ്രഹ്മണ്യൻ, ഷേർളി വർഗ്ഗിസ് തുടങ്ങിയവർ സംസാരിച്ചു. പുതിയതായി നിലവിൽ വന്ന മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പി.ഡി രമേശനെ സമ്മേളനം തിരഞ്ഞെടുത്തു. മുളന്തുരുത്തി റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ നടപടി വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.