paravur-vanitha-sagam
പറവൂർ മഹിളാ സഹകരണസംഘം തുടങ്ങിയ വനിതാ ഗാർമെന്റ് ആൻഡ് ടൈലറിംഗ് യൂണിറ്റ് നഗരസഭ കൗൺസിലർ ഇ.ജി. ശശി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: വനിതകൾക്ക് തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് പറവൂർ മഹിളാ സഹകരണ സംഘത്തിൽ തുടങ്ങിയ വനിതാ ഗാർമെന്റ് ആൻഡ് ടൈലറിംഗ് യൂണിറ്റ് നഗരസഭ കൗൺസിലർ ഇ.ജി. ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.എസ്. പുഷ്കല അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, സഹകരണസംഘം അസി രജിസ്ട്രാർ ജനറൽ വി.ബി .ദേവരാജൻ, ഭരണസമിതി അംഗങ്ങളായ ജി. മീനാകുമാരി, എം.എസ്. ജയശ്രീ, ഷൗബാന അക്ബർ, സെക്രട്ടറി കെ. ഗിരിജ എന്നിവർ സംസാരിച്ചു.