കൂത്താട്ടുകുളം: കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഗാരേജ് നിർത്തലാക്കാനും അതുവഴി കൂത്താട്ടുകുളം ഡിപ്പോയെ തകർക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ബി.ജെ.പിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണവും ഭീമഹർജി സമർപ്പണവും ജനകീയ ധർണയും നടത്താൻ തീരുമാനിച്ചു. ആലോചനായോഗം നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാപ്രശാന്ത് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൺവീനർ അഡ്വ.എം.എ. ജീമോൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. കൃഷ്ണകുമാർ, ജില്ലാ സമിതിഅംഗങ്ങളായ പി.ആർ. വിജയകുമാർ, ഡി. ഹരിദാസ്, പി.എൻ. പ്രദീപ്കുമാർ, സി. സജീവൻ, എൻ.ആർ. ശ്രീകുമാർ, അശോകൻ ഇലഞ്ഞി എന്നിവർ സംസാരിച്ചു. 13ന് കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജനകീയ ധർണ നടത്തും.