പറവൂർ: അഭിഭാഷകനും ബാങ്ക് പ്രസിഡന്റുമായിരുന്ന വി.എ. അനിലിന്റെ 17-ാം അനുസ്മരണ സമ്മേളനം പറവൂർ സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബാങ്ക് മുൻ ഡയറക്ടർ ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ നഗരസഭയിലെ ആശാ പ്രവർത്തകരെ പുരസ്കാരം നൽകി ആദരിച്ചു.