പറവൂർ: ലോക മനസികാരോഗ്യ ദിനത്തോടുനുബന്ധിച്ചു നഗരസഭ ശരണാലയത്തിൽ ആത്മമിത്രം നോൺ പ്രൊഫിറ്റ് ചാരിറ്റബിൾ ഓർഗനൈസെഷനും പറവൂർ ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ ബോധവ്കരണക്ലാസും സ്നേഹവിരുന്നും നൽകി. പറവൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് ഉദ്ഘാടനം ചെയ്തു. ആത്‍മമിത്രം വാളന്റിയർ ജോജോ മനക്കൽ, അഡ്വൈസറി ബോർഡ് മെമ്പർ,സി.ആർ. രമേഷ്, ബീറ്റ് പൊലീസ് ഓഫിസർ പി.ടി. ജിനി, എ.എസ്.ഐ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.