sndp
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സിവിൽ പൊലീസ് ഓഫീസർ രാഹുൽകറുകയിലിന് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പെൻഷനേഴ്‌സ് കൗൺസിലിന്റെ ഉപഹാരം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു നൽകുന്നു

ആലുവ: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സിവിൽ പൊലീസ് ഓഫീസർ രാഹുൽ കറുകയിലിനെ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പെൻഷനേഴ്‌സ് കൗൺസിൽ അനുമോദിച്ചു. ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉപഹാരം നൽകി. വനിതാസംഘം കേന്ദ്ര സമിതിഅംഗം ലീല രവീന്ദ്രൻ ദീപാർപ്പണം നടത്തി. ശാഖാ പ്രസിഡന്റ് ഒ.കെ. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, പെൻഷസേഴ്‌സ് ഫോറം പ്രസിഡന്റ് കെ.ആർ. അരവിന്ദൻ, സെക്രട്ടറി ടി.കെ. രാജപ്പൻ, കമ്മിറ്റിഅംഗങ്ങളായ വിജയൻ നായത്തോട്, പി.എൻ. വിജയൻ, യൂണിയൻ കമ്മിറ്റിഅംഗം സി.എൻ. ജോഷി, റീജാ രാജു എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി.എൻ. ബാബുരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് വി.കെ. സദാനന്ദൻ നന്ദിയും പറഞ്ഞു.