ആലുവ: അഭിഭക്ത കേരള കോൺഗ്രസ് 58-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംഘടിപ്പിച്ച സംസ്ഥാനതല ഫലവൃക്ഷത്തൈ നടീൽ ആലുവയിൽ ചെയർമാൻ കുരുവിള മാത്യൂസ് നിർവഹിച്ചു. ജനറൽ സെക്രട്ടറി എം.എൻ. ഗിരി, ജെയിസ് കുന്നപ്പള്ളി, അയൂബ് മേലടത്ത്, ആന്റണി ജോസഫ് മണവാളൻ, സുധീഷ് നായർ, ജോയി ഇളമക്കര, അനീഷ് ഇരട്ടയാനി, കെ.എച്ച്. ഷംസുദീൻ, മുരളീ പീടികക്കണ്ടി, മുഹമ്മദ് റിയാസ് എന്നിവർ പ്രസംഗിച്ചു.