പറവൂർ: കേരളത്തിലെ എസ്.സി, എസ്.ടി വിഭാഗങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ തെറ്റായ സമീപനങ്ങൾക്കെതിരെ ഹിന്ദുഐക്യവേദി സാമൂഹ്യ നീതി കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധധർണ നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് വർക്കിംഗ് പ്രസിഡന്റ് കെ.ജി. മധു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി സജീവ് മാഞ്ഞാലി, ജില്ലാ സംഘടന സെക്രട്ടറി കെ. ശിവദാസ്, കെ.കെ. ഗോപി, താലൂക്ക് സെക്രട്ടറി ജയശങ്കർ എന്നിവർ സംസാരിച്ചു.