kicf

കളമശേരി : കളമശേരി ഇൻഡസ്ട്രിയൽ കൾച്ചറൽ ഫോറം സംഘടിപ്പിച്ച "ആദരം 2020-21" പരിപാടിയിൽ നഗരസഭയിലെ 38,39,40,41 വാർഡുകളിലെ അങ്കണണവാടി ടീച്ചർമാരെയും സഹായികളെയും യൂണിവേഴ്സിറ്റിതല ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ, സമൂഹത്തിലെ വൈവിദ്ധ്യമാർന്ന വ്യക്തിത്വങ്ങൾ എന്നിവരെ ആദരിച്ചു. കളമശേരി കെ.ഡി.പി.എ ഹാളിൽ സംഘടിപ്പിച്ച പരിപാടി വ്യവസായ-നിയമ മന്ത്രി പി .രാജീവ് ഉദ്‌ഘാടനം ചെയ്തു. കെ.ഐ.സി.എഫ് പ്രസിഡന്റ് കെ. എൻ .കുഞ്ഞുമോൻ അദ്ധ്യക്ഷനായി. കൊവിഡ്കാലത്തെ പ്രവർത്തനത്തിന് കാരുണ്യപ്രവർത്തകരായ നജീബ് വെള്ളക്കൽ, റഫീഖ് മരക്കാർ എന്നിവരെയും ആദരിച്ചു. കൗൺസിലർ സലിം പതുവന, സെക്രട്ടറി ഷഹീർ മുല്ലപ്പറമ്പൻ, പി .കെ .എ .മജീദ്, ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റ് ഒ .എ .നിസാം, സെക്രട്ടറി കെ .എം .കമറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.