തൃക്കാക്കര: ജനജീവിതം ദുസഹമാക്കി കൊണ്ട് പാചകവാതക വിലവർദ്ധനയും ജനങ്ങളെ കൊള്ളയടിക്കുന്ന രീതിയിലുള്ള ഡീസൽ, പെട്രോൾ വില വർദ്ധനവിനെതിരെയും ജനാധിപത്യ കേരള കോൺഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടു വരുമെന്ന് ജനാധിപത്യ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനിമോൾ പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. നിയോജകമണ്ഡലം പ്രസിഡന്റ് സി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.വി സെബാസ്റ്റ്യൻ,സെക്രട്ടറിമാരായ നീനു സണ്ണി, എം.ജെ ജെൻസി, ഷാജി നമ്പ്യാർ, ജോഷി ചിങ്ങംതറ തുടങ്ങിയവർ പ്രസംഗിച്ചു.