മട്ടാഞ്ചേരി: ജമാഅത്തെ ഇസ്ലാമി കൽവത്തി ഘടകവും അർ മാഡ സ്പോർട്ട്സ് ആൻഡ് സർവ്വീസ് ക്ലബ്ബും ഐ.എം.എ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മിസ്റ്റർ ഏഷ്യാ അനസ് ഹുസൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകരായ ടി.എ. ശെരീഫ്, അൻസാർ ശംസു എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. ജോയ് ജോസഫ്, ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ പ്രസിഡന്റ് എ.എസ്. മുഹമ്മദ്, രജീഷ് റഹീം, കെ.എ.അഷറഫ് , അജ്മൽ ഹനീഫ്, പി. എ.ഇക്ബാൽ ,കെ. സലാം എന്നിവർ സംസാരിച്ചു.