പറവൂർ: സി.പി.ഐ നേതാവും ദീർഘകാലം ചെത്ത് തൊഴിലാളി ഫെഡറേഷൻ താലൂക്ക് സെക്രട്ടറിയുമായിരുന്ന ടി.വി. അശോകൻ അനുസ്മരണവും ഛായചിത്രഅനാച്ഛാദവും നടത്തി. പറവൂരിലും വടക്കുംപുറം കൊച്ചങ്ങാടിയിലും നടന്ന അനുസ്മരണത്തിൽ വടക്കുംപുറത്ത് മഹിളാ ഫെഡറേഷൻ ദേശിയ വൈസ് പ്രസിഡന്റ് കമലാ സദാനന്ദൻ പതാക ഉയർത്തി. പറവൂർ ചെത്ത് തൊഴിലാളി ഫെഡറേഷൻ ഓഫീസിൽ നടന്ന അനുസ്മരണത്തിൽ കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ.എം. ദിനകരൻ പതാക ഉയർത്തി. യൂണിയൻ ഓഫീസിൽ ടി.വി. അശോകന്റെ ഛായചിത്രം കെ.ബി. അറുമുഖൻ അനാച്ഛാദനം ചെയ്തു. നേതാക്കളായ എസ്. ശ്രീകുമാരി, കെ.കെ. സുബ്രഹ്മണ്യൻ, പി.എൻ. സന്തോഷ്, കെ.പി. വിശ്വനാഥൻ, എ.കെ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.