പള്ളുരുത്തി : കനിവ് പാലിയേറ്റീവ് കെയർ പള്ളുരുത്തി ടി. കെ. വത്സൻ സ്മാരക ഫിസിയോതെറാപ്പി സെന്ററിന്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി. മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ.ലീനസ് ഉദ്ഘാടനം ചെയ്തു. കെ.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി. എ. പീറ്റർ , പി.എസ്. വിജു , രാജീവ് പള്ളുരുത്തി , പി.എച്ച്. ഹാരീസ് , ആൽമ ഫെമിത, എം. എസ്. ശോഭിതൻ , പി. എ. കാർത്തികേയൻ , പി. എം.വിജയൻ എന്നിവർ സംസാരിച്ചു.