ആലുവ: കേന്ദ്ര സർക്കാർ ജൻ ഔഷധി കേന്ദ്രം വഴി നടത്തുന്ന മെഡിക്കൽ ക്യാമ്പ് അശോകപുരം ജൻ ഔഷധി മെഡിക്കൽ സെന്ററിൽ മഹിളാമോർച്ചയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സൗജന്യ മെഡിസിൻ കിറ്റ് വിതരണം ചെയ്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ലതാ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ, സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, അപ്പു മണ്ണഞ്ചേരി, കെ.ആർ. റെജി, കെ.എ. പ്രഭാകരൻ, ലാൽജി തുടങ്ങിയവർ സംബന്ധിച്ചു. പി.സി. ബിജു , സജി, വിജി ഉമേഷ്, ഉദയകുമാർ, ഷാലു സൈഗാൾ, ബിജു, സുനിൽ, സുദർശനൻ, പ്രതിഭാ, മണി, ബിനോയി, കൃഷ്ണദാസ്, ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.