1
സമ്മേളനം വി.എ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റ് സമ്മേളനം കൊച്ചി നഗരസഭ വിദ്യാഭ്യാസ-കായിക സമിതി ചെയർമാൻ വി.എ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റിഡ്ജൻ റിബല്ലോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, മേഖല ജനറൽ സെക്രട്ടറി എ.എസ്. യേശുദാസ് ,എസ്. കമ്മറുദീൻ, സ്റ്റീഫൻ മാർട്ടിൻ ,കെ .എസ് .ജോസഫ് എന്നിവർ സംസാരിച്ചു.