ആലുവ: വിശ്വ ബ്രാഹ്മണ സമൂഹം ആലുവ ശാഖാ വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് എം.എം. ജയൻ ഉദ്ഘാടനം ചെയ്തു. എ.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജി. ദിനേശൻ, ഇ.എച്ച്. സന്തോഷ് കുമാർ. എ.കെ. സെൽവരാജ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ.കെ. മോഹനൻ (പ്രസിഡന്റ്), സുരേഷ് കുമാർ (വൈസ് പ്രസിഡന്റ്) ജി. ദിനേശ് (സെക്രട്ടറി), രാജശ്രീ പന്തപ്പിള്ളി (ജോയിന്റ് സെക്രട്ടറി), ഇ.എച്ച്. സന്തോഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.