n
കുന്നത്തുനാട് യൂണിയനിൽ നടന്ന പ്രീ മാരേജ് കൗൺസിലിംഗ് ക്ലാസിന്റെ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം മുൻ ടെൽക്ക് ചെയർമാൻ അഡ്വ. എൻ.സി.മോഹനൻ നിർവഹിക്കുന്നു

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ നേതൃത്വത്തിൽ രണ്ടുദിവസമായി നടന്നു വന്നിരുന്ന പ്രീ മാരേജ് കൗൺസിലിംഗ് ക്ലാസ് സമാപിച്ചു. സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം മുൻ ടെൽക്ക് ചെയർമാൻ അഡ്വ.എൻ.സി.മോഹനൻ നിർവഹിച്ചു. യൂണിയൻ കൗൺസിൽ കൺവീനർ സജിത്ത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.കെ.കർണൻ മുഖ്യപ്രഭാഷണം നടത്തി. കമ്മിറ്റി അംഗം എം.എ.രാജു, വനിതാ സംഘം യൂണിയൻ സെക്രട്ടറി ഇന്ദിര ശശി, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അഭിജിത് ഉണ്ണിക്കൃഷ്ണൻ,നളനി മോഹനൻ, മോഹിനി വിജയൻ, ഉഷ ബാലൻ എന്നിവർ സംസാരിച്ചു.