പള്ളുരുത്തി: കെ.പി.സി.സി ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഗാന്ധി സ്മൃതി യാത്രയ്ക്ക് പള്ളുരുത്തിയിൽ സ്വീകരണം നൽകി. സമ്മേളനം കെ.ബാബു എം. എൽ.എ ഉദ്ഘാടനം ചെയ്തു. ജോണി പയ്യപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡൊമിനിക്ക് പ്രസന്റേഷൻ, തമ്പി സുബ്രമണ്യം ആർ. ത്യാഗരാജൻ, ബേയ്സിൽ മൈലന്തറ എ. ജെ.ജെയിംസ്, ഇ. എ.അമീൻ, പി. പി.ജെയ്ക്കബ്ബ്. കെ. ജെ.റോബർട്ട്, വി. എഫ്.ഏണസ്റ്റ്, സന്തോഷ് ആലുംപറമ്പിൽ, വി സി.കബീർ തുടങ്ങിയവർ പങ്കെടുത്തു.