ആലുവ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി തായിക്കാട്ടുകര എസ്.പി.ഡബ്ല്‌യു എൽ.പി സ്‌കൂൾ ഡി.വൈ.ഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ ചൂർണിക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ആലുവ ബ്ലോക്ക് പ്രസിഡന്റ് കെ.എം. അഫ്‌സൽ, മേഖല പ്രസിഡന്റ് അജി ഐരാർ, മേഖല സെക്രട്ടറി മനോജ് ജോയ്, വൈസ് പ്രസിഡന്റ് സമീർ പാറക്കാട്ട്, അനന്തു ഹരി, വിവേക് മരിയപ്പൻ എന്നിവർ നേതൃത്വം നൽകി.