benny-benny

കൊച്ചി: ഏഴായിരത്തോളം കൊവിഡ് മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുത്താൻ വിട്ടുപോയെന്ന് സമ്മതിച്ച ആരോഗ്യമന്ത്രിക്ക് തുടരാൻ അവകാശമില്ലെന്ന് ബെന്നി ബെഹനാൻ എം.പി. കൊവിഡ് മരണങ്ങൾ പൂഴ്ത്തിവച്ച മന്ത്രി ഒരു നിമിഷം വൈകാതെ രാജി വയ്ക്കണം. കേരളത്തിൽ കൊവിഡ് കുറഞ്ഞെന്നു അവകാശവാദം തെറ്റാണ്. ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതിനാലാണ് കൊവിഡ് രോഗികളുടെ എണ്ണവും കുറഞ്ഞത്. ആഗസ്റ്റിൽ 32801 കേസുകളാണ് ദിവസവും ശരാശരി ഉണ്ടായിരുന്നത്. അത് സെപ്തംബറിൽ 20117 ആയി കുറഞ്ഞു. ഒക്ടോബർ 1 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ ശരാശരി 11722 ആണ്. പൂഴ്ത്തി വെച്ച കൊവിഡ് മരണങ്ങൾ പൂർണമായും പുറത്തു കൊണ്ടുവരാൻ കോടതിയെ സമീപിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.