മൂവാറ്റുപുഴ: മൃഗചികിത്സയുമായി ബന്ധപ്പെട്ട് ക്ഷീരകർഷകർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൂവാറ്റുപുഴയിൽ വികേന്ദ്രീകൃത മൃഗചികിത്സാ യൂണിറ്റുകളുടെ മേഖലാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു. പഠിച്ചിറങ്ങിയ ഡോക്ടർമാരെ കൂടി ഉപയോഗിച്ച് കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കും. ഡോക്ടർമാർക്ക് കൂടുതൽ പരിശീലനം നൽകും. ക്ഷീരകർഷകർക്ക് കൂടുതൽ സേവനം ഉറപ്പാക്കുന്നതോടൊപ്പം ആദായ നികുതി കർഷകരിൽ അടിചേൽപ്പിച്ച് കർഷകരെ ചതിക്കുന്ന നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കില്ലന്നും മന്ത്രി പറഞ്ഞു. മാത്യു കുഴൽ നാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ ചെയർമാൻ പി.പി.എൽദോസ് , മിൽമ ഫഡറേഷൻ ചെയർമാൻ കെ.എസ്.മണി, മിൽമ മേഖല ചെയർമാൻ ജോൺ തെരുവത്ത്, ക്ഷീര വികസന ഡയറക്ടർ സുരേഷ് കുമാർ , മുൻ എം.എൽ.എമാരായ ബാബു പോൾ, എൽദോ ഏബ്രഹാം, കൗൺസിലർ കെ.കെ.സുബൈർ ,ഡയറക്ടർമാരായ നജീബ്.പി.എസ്, ലിസി സേവ്യർ, ജോയി എ.വി, മാനേജിംഗ് ഡയറക്ടർ വിൽസൻ ജെ.പുറവക്കാട്ട് എന്നിവർ സംസാരിച്ചു.