കൊച്ചി: പാലാരിവട്ടം ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. 13ന് വൈകിട്ട് 5 മണിക്കാണ് പൂജവയ്പ്. ഗ്രന്ഥപൂജയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കും. വ്യാഴാഴ്ച വൈകിട്ട് 6ന് ഇടപ്പള്ളി ഹംസധ്വനി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ നടക്കും. വെള്ളിയാഴ്ച ക്ഷേത്രം മേൽശാന്തിയുടെ നിർദ്ദേശാനുസരണം രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ എഴുത്തിനിരുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിജയദശമി ദിവസം സരസ്വതിപൂജ, പാൽപായസം, തൃമധുരം എന്നീ വഴിപാടുകൾ മുൻകൂർ ബുക്ക് ചെയ്യാം.