ആലുവ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായി ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റി ആലുവ മിനി സിവിൽസ്റ്റേഷൻ പരിസരം ശുചീകരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ കെ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാദേവി, മണ്ഡലം വൈസ് പ്രസിഡന്റ് എ.സി. സന്തോഷ്‌കുമാർ, പ്രദീപ് പെരുമ്പടന്ന, ഒ.ബി.സി മോർച്ച നിയോജകമണ്ഡലം സെക്രട്ടറി പി. പ്രദീഷ്, മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോയ് വർഗീസ്, പദ്മകുമാർ, സതീഷ് മന്തിയിൽ, അപ്പു മണ്ണാഞ്ചേരി, ധനേഷ് പ്രഭു, രത്‌നകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.