dhanna
ഫോട്ടോ

തൃപ്പൂണിത്തുറ: ഡീസൽ വില നൂറു കടന്നതിലും അനുദിനം വിലയേറി കൊണ്ടിരിക്കുന്ന പെട്രോൾ , പാചകവാതക വിലയിലും പ്രതിഷേധിച്ച് എ.ഐ.യു.ഡബ്ല്യു.സി നെട്ടൂർ മേൽപ്പാലത്തിനു സമീപം മെഴുകുതിരി കത്തിച്ച് നടത്തിയ പ്രതിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്ത് ഉദ്ഘാടനം ചെയ്തു. നജീബ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ആന്റണി ആശാൻപറമ്പിൽ എ.ഐ.യു.ഡബ്ല്യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എക്സ്.സേവ്യർ,​ ജില്ലാ പ്രസിഡന്റ് എൽദോസ് ജോൺ പയ്യപ്പള്ളി, ആന്റണി കളരിക്കൽ,​ സി.ഇ.വിജയൻ , സി.പി.ഷാജികുമാർ,​ ചന്ദ്രകലാധരൻ ,റിയാസ് വരാവീട് ,ആഷി ആന്റണി ,ലതീഷ് വിനു ,റിയാസ് കെ മുഹമ്മദ്, ഫൈസൽ, മോളി ഡെന്നി,​ ജയ ജോസഫ് ,സിയാദ് കണവത്ത്,​ ലാലു പി എന്നിവർ പങ്കെടുത്തു.