കൊച്ചി : എൻ.സി.പിയുടെ കർഷക തൊഴിലാളി സംഘടനയായ നാഷണലിസ്റ്റ് കർഷക തൊഴിലാളി ഫോറം (എൻ.കെ.ടി.എഫ്. ) ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ഹുസൈൻ കുന്നുകര (പ്രസിഡന്റ്), സി.ടി. ജോണി (വൈസ് പ്രസിഡന്റ്), എസ്. ആന്റണി (ജനറൽ സെക്രട്ടറി), കുഞ്ഞുമോൻ (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. യോഗം എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. എൻ.കെ.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് പി.ഡി. ജോൺസൺ,സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കൂട്ടി, സിനു ദാസ്, എസ്.ആന്റണി തുടങ്ങിയവർ സംസാരിച്ചു.