gust-vacc

കൊച്ചി: ജില്ലയിൽ 'ഗസ്റ്റ് വാക്‌സ് ' വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കും. ഞായറാഴ്ച വരെ 190 ക്യാമ്പുകളിലായി 100100 അന്യസംസ്ഥാന തൊഴിലാളികൾക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ജില്ല ലേബർ ഓഫീസർ പി.എം.ഫിറോസ് പറഞ്ഞു. രണ്ടാം ഘട്ട ലോക്ക് ഡൗൺ ആരംഭിക്കുന്ന ഘട്ടത്തിൽ തൊഴിൽ വകുപ്പ് നടത്തിയ വിവരശേഖരണത്തിലൂടെ ജില്ലയിൽ കണ്ടെത്തിയ 77991 തൊഴിലാളികൾക്കും പുറമെ ലോക്ക്ഡൗണിന് ശേഷം ജില്ലയിൽ എത്തിയ അന്യസംസ്ഥാന തൊഴിലാളികൾക്കും വാക്‌സിൻ നൽകുന്നു.
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ് അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ഔട്ട് റീച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. സ്‌കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കാണ് ക്യാമ്പുകളിൽ വാക്‌സിനേഷന് മുൻഗണന.