silver-strom

കൊച്ചി: അതിരപ്പിള്ളി സിൽവർ സ്റ്റോം സ്‌നോ പാർക്ക് നാളെ തുറക്കും. പാർക്കിലെ ലഘുഭക്ഷണശാല, ഫുഡ്‌കോർട്ട് ,ഐസ്‌ക്രീം പാർലറുകളും സിൽവർ സ്റ്റോം റിസോർട്ടും സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്.സിൽവർ സ്റ്റോം, സ്‌നോ സ്റ്റോം പാർക്കുകൾ സന്ദർശിക്കുന്നതിന് ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് 15 ശതമാനം ഇളവുണ്ട്. രണ്ട് പാർക്കിനും കൂടി കോംബോ പാക്കേജായി 20 ശതമാനം ഇളവും ലഭ്യമാണ്. വെബ്‌സൈറ്റ് www.snowstorm.in www.silverstorm.in , www.silverstormresorts.co സ്‌നോ പാർക്ക് എല്ലാ ദിവസവും, സിൽവർ സ്റ്റോം പാർക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും പ്രവർത്തിക്കുകയെന്ന് മാനേജിംഗ് ഡയറക്ടർ എ.ഐ.ഷാലിമാർ അറിയിച്ചു. വിവരങ്ങൾക്ക് 9447603344.