adaram

വൈപ്പിൻ: മാലിപ്പുറം വളപ്പ് ബീച്ചിൽ കടൽ തിരമാലകളിൽപെട്ടുപോയ കുരുന്നു ബാലൻമാരുടെ വിലപ്പെട്ട ജീവൻ സാഹസികമായി രക്ഷിച്ച മത്സ്യതൊഴിലാളികളായ വളപ്പ് ബീച്ച് പുളിയനാർ പറമ്പിൽ സതീഷ്, പമ്പാടി രഘു എന്നിവരെ ഞാറക്കൽ ജനമൈത്രി പൊലീസ് പ്രശംസാപത്രം നൽകി ആദരിച്ചു. ചാപ്പ കടപ്പുറത്തു വച്ചു നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എസ്.ഐ എ.കെ.സുധീറാണ് ആദരിച്ചത്. സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത്, എ.എസ്. ഐ. ദേവരാജ്, സി.കെ. മനോജ് സിവിൽ പൊലീസ് ഓഫീസർ സുബി, ടിറ്റു ദേവസി, പഞ്ചായത്തംഗം സുരേഷ് ബാബു,കടലോര ജാഗ്രത സമിതി കോ ഓർഡിനേറ്റർ ബാബു എന്നിവർ സംസാരിച്ചു.